'മോഹന്‍ലാലി'ന് സ്റ്റേ

Glint staff
Wed, 11-04-2018 06:53:50 PM ;

Mohanlal-manju-warrier-film

മഞ്ജു വാര്യര്‍ നായികയാകുന്ന മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിന് സ്റ്റേ. തന്റെ കഥ മോഷ്ടിച്ചാണ് സിനിമയുണ്ടാക്കിയതെന്ന് കാട്ടി തിരക്കഥാകൃത്ത് കലവൂര്‍ രവികുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് തൃശൂര്‍ അതിവേഗ കോടതി ചിത്രത്തിന്റെ പ്രദര്‍ശനം സ്റ്റേ ചെയ്തത്.

 

സാജിത് യഹിയ സംവിധാനം ചെയ്ത ചിത്രത്തില്‍ മഞ്ജു വാര്യര്‍ കടുത്ത മോഹന്‍ലാല്‍ ആരാധികയായ മീനുക്കുട്ടി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. വിഷുവിന്റെ തലേദിവസം സിമിമ റിലീസ് ചെയ്യാനായിരുന്നു തീരുമാനം.

 

താന്‍ രചിച്ച മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ് എന്ന കഥാസമാഹാരത്തെ അനുകരിച്ചാണ് സുനീഷ് വാരനാട് തിരക്കഥാരചന നിര്‍വഹിച്ച മോഹന്‍ലാല്‍ എന്ന ചിത്രം ഒരുക്കിയിരിക്കുന്നതെന്നു കാണിച്ചാണ് രവികുമാര്‍ പരാതി നല്‍കിയത്. ഇതേ കാരണം ഉന്നയിച്ച് രവികുമാര്‍ നേരത്തെ ഫെഫകയ്ക്കും പരാതി നല്‍കിയിരുന്നു.

 

Tags: