ഒടിയനിലെ മോഹന്‍ലാലിന്റെ മാസ് ലുക്ക് ചിത്രം പുറത്ത്

Glint staff
Fri, 23-03-2018 07:03:52 PM ;

mohanlal-odiyan

ഷൂട്ടിംഗ് പുരോഗമിക്കുന്ന ത്രില്ലര്‍ ചിത്രം ഒടിയനിലെ തന്റെ മാസ് ലുക്കിലുള്ള ഫോട്ടോ പങ്കുവെച്ച് മോഹന്‍ലാല്‍. ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് 'എ സ്‌നാപ്പ് ഫ്രം ഒടിയന്‍' എന്ന കുറിപ്പോടെ മോഹന്‍ലാല്‍ പുതിയ ചിത്രം പുറത്തു വിട്ടിരിക്കുന്നത്. ഒടിയന്റെ വരവിനായി കാത്തിരിക്കുന്നവരെ ഈ ഫോട്ടോ കൂടുതല്‍ ആകാംക്ഷയിലേക്ക് നയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

 

ഒടിയനില്‍ മാണിക്യനെന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ തന്റെ ലുക്ക് മാറ്റിയതും ഭാരം കുറച്ചതും വലിയ വാര്‍ത്തയായിരുന്നു.

 

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. വില്ലന് ശേഷം മഞ്ജുവാര്യര്‍ മോഹന്‍ലാലിന്റെ നായികയാകുന്നു എന്നതും  പ്രകാശ് രാജ് പ്രതിനായകനായി എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

 

 

Tags: