Skip to main content

smartphones, game, blindness

ദിവസത്തില്‍ 24 മണിക്കൂറും സമാര്‍ട്ട് ഫോണില്‍ ഗെയിം കളിച്ച ചൈനീസ് യുവതിക്ക്  കാഴ്ച ഭാഗികമായി നഷ്ടമായി. ഒന്നിലധികം പേര്‍ചേര്‍ന്ന് കളിക്കുന്ന ഓണ്‍ലൈന്‍ ഗെയിമായ 'ഹോണര്‍ ഓഫ് കിംഗസ്' കളിച്ചുകൊണ്ടിരിക്കവെയാണ് 21 കാരിക്ക് വലത് കണ്ണിന്റെ  കാഴ്ച നഷ്ടമായത്. ഗെയിം കളിക്കിടയില്‍ പെട്ടെന്ന് വലത് കണ്ണിന്റെ കാഴ്ച മങ്ങിപ്പോവുകയായിരുന്നെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

ഇടവേളയില്ലാതെ തുടര്‍ച്ചയായി ഫോണ്‍ സ്‌ക്രീനില്‍ നോക്കിയിരുന്നതിനെതുടര്‍ന്ന് കണ്ണിനുണ്ടായ ആയമാസമാണ് പെണ്‍കുട്ടിയുടെ കാഴ്ച നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.