ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍ക്ക് വേണ്ടി ആപ്പുമായി ഫേസ്ബുക്ക്

Glint desk
Thu, 25-03-2021 12:39:39 PM ;

ലോകത്തിലെ തന്നെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് ഫേസ്ബുക്ക്. സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതികളുടെ ഭാഗമായി പുതിയ ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫേസ്ബുക്ക്. എന്തെങ്കിലും കുറ്റകൃത്യത്തിന്റെ പേരില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് സമൂഹത്തിലേക്ക് തിരിച്ചെത്തുന്നവരെ ഉദ്ദേശിച്ചാണ് ഈ ആപ്പ് തയ്യാറാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 

ആധുനിക ലോകത്ത് പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ സമൂഹമാധ്യമ ആപ്പുകളിലേക്ക് ആകര്‍ഷിക്കാന്‍ കൂടിയാണ് ഈ രീതിയെന്നാണ് ഫേസ്ബുക്ക് വക്താവ് അറിയിക്കുന്നത്. റീ എന്‍ട്രി ആപ്പ് എന്നാണ് ഈ ആപ്പിന് ഇപ്പോള്‍ നല്‍കിയിരിക്കുന്നത് പേര്. ഇത് സംബന്ധിച്ച ചില വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസം ചില ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ പങ്കുവച്ചിരുന്നു.  'സാമൂഹിക പിന്തുണയോടെ ജയിലിന് ശേഷമുള്ള ജീവിതം കെട്ടിപ്പടുക്കുവാന്‍' എന്നാണ് ഈ ആപ്പ് പ്രൊമോഷന് നല്‍കിയ തലവാചകം.

Tags: