ധര്‍മ്മടത്ത് സസ്‌പെന്‍സ് ഇന്ന് അവസാനിക്കും; കരുത്തന്‍ വരുമെന്ന് മുല്ലപ്പള്ളി

Glint desk
Thu, 18-03-2021 10:41:15 AM ;

മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആരെന്ന സസ്‌പെന്‍സ് ഇന്ന് അവസാനിക്കും. കെ.സുധാകരന്‍ പിണറായിക്കെതിരെ മത്സരിക്കുമെന്ന വാര്‍ത്തകള്‍ വന്നെങ്കിലും പ്രചരണം അടിസ്ഥാന രഹിതമാണെന്ന് സുധാകരന്‍ തന്നെ തിരുത്തിയിരുന്നു. മുഖ്യമന്ത്രിക്കെതിരെ കരുത്തനായ സ്ഥാനാര്‍ത്ഥി വരുമെന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയത്. 

ധര്‍മടത്ത് വാളയാര്‍ സമരസമിതി പിന്തുണയില്‍ സ്വതന്ത്രയായി മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മക്ക് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് ആദ്യം തീരുമാനിച്ചിരുന്നു. പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്നീട് തീരുമാനം പിന്‍വലിച്ചു. എന്തായാലും ധര്‍മ്മടത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയം അന്തിമഘട്ടത്തിലാണ്. കരുത്തനും ശക്തനുമായ സ്ഥാനാര്‍ത്ഥിയായിരിക്കും അവിടെ മത്സരിക്കുകയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയ സ്ഥിതിക്ക് അതാരായിരിക്കും എന്ന് കാത്തിരുന്ന് തന്നെ കാണാം.

.

Tags: