Thiruvananthapuram
പി.എസ്.സി വഴി നിയമിക്കുന്ന കണ്ടക്ടര്‍മാര്‍ക്ക് സ്ഥിരനിയമനം നല്‍കാനാകില്ലെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ ജെ.തച്ചങ്കരി.ഒരു വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തിയായിരിക്കും സ്ഥിരനിയമനം. ഇവര്‍ക്ക് പി.എസ്.സി പറയുന്ന ശമ്പളം നല്‍കാനാകില്ലെന്നും താല്‍ക്കാലിക ജീവനക്കാരുടെ ശമ്പളം മാത്രമേ ഇപ്പോള്‍ നല്‍കുകയുള്ളൂ എന്നും തച്ചങ്കരി പറഞ്ഞു.
എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടെങ്കിലും കെ.എസ്.ആര്‍.ടി.സിക്ക് വരുമാന നഷ്ടമുണ്ടായിട്ടില്ല. സര്‍വീസുകള്‍ വെട്ടിക്കുറച്ചതുമൂലം ഡീസല്‍ ലാഭമുണ്ടായി, ജീവനക്കാരുടെ പൂര്‍ണ്ണ സഹകരണമുണ്ടെന്നും തച്ചങ്കരി അറിയിച്ചു.