മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്കെതിരെയുള്ള ലൈംഗീകാരോപണ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. സംഭവത്തില്‍ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ വി.എസ്. അച്യുതാനന്ദന്‍ ഡി.ജി.പിക്ക് കത്ത് നല്‍കിയിരുന്നു. മനുഷ്യാവകാശ കമ്മീഷനും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.
ലൈംഗീകാരോപണത്തില്‍ പാരാതിയില്ലെങ്കില്‍ പോലും കേസെടുക്കണമെന്ന നിയമം പോലീസ് പാലിക്കുന്നില്ലെന്ന് വിമര്‍ശനം ഉര്‍ന്നിരുന്നു.
കുമ്പസാര രഹസ്യം ഉപയോഗപ്പെടുത്തി അഞ്ച് വൈദികര്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്നാണു പരാതി. മല്ലപ്പള്ളി സ്വദേശിയായ ഭര്‍ത്താവ് സഭയ്ക്കു പരാതി നല്‍കിയതോടെയാണു സംഭവം പുറത്തറിഞ്ഞത്. എന്നാല്‍ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നില്ല.
അതിനിടെ ഓര്‍ത്തഡോക്‌സ് സഭ ആരോപണ വിധേയാരായ വൈദികരെ ചുമതലകളില്‍ നിന്ന് ഒഴിവാക്കുകയും. പരാതി സഭ തന്നെ അന്വേഷിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നവര്‍ തന്നെ അന്വേഷണം നടത്തുന്നതിലെ അപാകത ചൂണ്ടിക്കാട്ടായാണ് വി.എസ് അച്യുതാനന്ദന്‍ ഡി.ജി.പിക്ക് കത്ത് നല്‍കിയത്.