Kochi
ഹാദിയ കേസില്‍ ഷെഫിന്‍ ജഹാനെ എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്തു. കൊച്ചിയിലെ എന്‍.ഐ.എ ആസ്ഥാനത്ത് വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. നേരത്തെ ഷെഫിന്‍ എന്‍.ഐ.എക്ക് നല്‍കിയ മൊഴിയില്‍ വൈരുധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍ എന്നായിരുന്നു ഔദ്യോഗിക വിശദീകരണം. ചോദ്യം ചെയ്യല്‍ നാല് മണിക്കൂര്‍ നീണ്ടു.
ഹാദിയ കേസില്‍ സുപ്രീംകോടതിയില്‍ നടന്ന വാദത്തിനിടെ ഷെഫിന്‍ ജഹാന് ഐ.എസ് ഭീകരസംഘടനയുമായി ബന്ധമുണ്ടെന്നതിന് തെളിവ്
കിട്ടിയിട്ടുണ്ടെന്ന് എന്‍.ഐ.എ അറിയിച്ചിരുന്നു. ഹാദിയയെ സേലത്ത് തുടര്‍പഠനത്തിന് അയയ്ക്കാന്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം വിധി ച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നാണ് എന്‍.ഐ.എ പറയുന്നത്.