ചുഴലിക്കാറ്റ്: പടയൊരുക്കം യാത്രയുടെ സമാപന സമ്മേളനം മാറ്റി

Glint staff
Thu, 30-11-2017 05:34:10 PM ;
Thiruvananthapuram

ramesh chennithala,  padayorukkam

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രയുടെ സമാപന സമ്മേളനം  പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്ന് മാറ്റിവച്ചു. തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്താണ് നേരത്തേ വേദി പ്രഖ്യാപിച്ചിരുന്നത്. ചുഴലിക്കാറ്റുമൂലം ഉമണ്ടായ സുരക്ഷ പ്രശനങ്ങളാണ് പരിപാടി മാറ്റാന്‍ കാരണം. പുതിയ തീയതി പിന്നീട് തീരുമാനിക്കും.

 

സമാപന സമ്മേളനത്തല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കേണ്ടിയിരുന്നതായിരുന്നു.സംഭവത്തെ തുടര്‍ന്ന് രാഹുലിന്റെ രണ്ട് ദിവസത്തെ കേരള സന്ദര്‍ശനവും മാറ്റിവച്ചിട്ടുണ്ട്.

 

Tags: