ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവം: തൃശ്ശൂര്‍ ജില്ലയില്‍ മൂന്നിടത്ത് നിരോധനാജ്ഞ

Glint staff
Mon, 13-11-2017 12:33:17 PM ;
Guruvayur

anand murder/ indianexpress pic

ഗുരുവായൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ആനന്ദ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത്  തൃശ്ശൂര്‍ ജില്ലയില്‍ മൂന്നിടത്ത് നിരോധനാജ്ഞ. ഗുരുവായൂര്‍, ഗുരുവായൂര്‍ ടെമ്പിള്‍, പാവറട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍  ഇന്നും നാളെയുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

 

കൊലപതാകത്തെ തുടര്‍ന്ന് മണലൂര്‍, ഗുരുവായൂര്‍ മണ്ഡലങ്ങളില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ് ഇതുവരെ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.നെന്മണിക്കര സ്വദേശി ആനന്ദാണ്  വെട്ടേറ്റ് മരിച്ചത്. സി.പി.എം പ്രവര്‍ത്തകന്‍ ഫാസില്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയായിരുന്നു ആനന്ദ്. ബൈക്കില്‍ സഞ്ചരിച്ചിരുന്ന ആനന്ദിനെ ഇടിച്ചു വീഴ്ത്തിയശേഷം കാറിലെത്തിയ അക്രമി സംഘം വെട്ടുകയായിരുന്നു.

 

കൊലപാതകത്തിനു പിന്നില്‍ സി.പി.എമ്മാണെന്നാണ് ബി.ജെ.പി പറയുന്നത് എന്നാല്‍  കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും പാര്‍ട്ടി സമ്മേളനങ്ങള്‍ക്കിടെ ഇത്തരം പ്രവര്‍ത്തനത്തിന് മുതിരില്ലെന്നുമാണ് സി.പി.എം പറയുന്നത്.

 

Tags: