ട്വിറ്ററില്‍ താരമായി മിനി കെജ്‌രിവാള്‍. കെജ്‌രിവാളിനെ പോലെ തന്നെ തൊപ്പി വച്ച് കഴുത്തില്‍ മഫ്‌ളര്‍ ചുറ്റി, കണ്ണട വച്ച് മെറൂണ്‍ കളറിലുള്ള ജാക്കറ്റ് ധരിച്ച് താടിയും മീശയും വരച്ച് ചേര്‍ത്ത കുട്ടിയുടെ ഫോട്ടോയാണ് ട്വിറ്ററില്‍ വൈറലായി കൊണ്ടിരിയ്ക്കുന്നത്. മഫ്‌ളര്‍ മാന്‍ എന്ന അടിക്കുറിപ്പോടെ ആം ആദ്മി പാര്‍ട്ടി തന്നെയാണ് തങ്ങളുടെ ട്വിറ്റര്‍ പേജില്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്. വോട്ടെണ്ണല്‍ ആരംഭിച്ച് നിമിഷങ്ങള്‍ക്കുള്ളിലാണ് ആം ആദ്മി പാര്‍ട്ടി ഫോട്ടോ പോസ്റ്റ് ചെയ്തത്. നിമിഷങ്ങള്‍ക്കകം തന്നെ ചിത്രം വൈറലായി മാറിയിരിയ്ക്കുകയാണ്.
കെജ്‌രിവാളിനെ ആരാധകര്‍ മഫ്‌ളര്‍ മാന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. വോട്ട് രേഖപ്പെടുത്താന്‍ എത്തിയപ്പോഴും തന്റെ മഫ്‌ളര്‍ ചുറ്റിയാണ് അദ്ദേഹം എത്തിയത്.