Skip to main content
Sriharikota

ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 6 എ വിജയകരമായി ഐ.എസ്.ആര്‍.ഒ വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ വച്ച് വൈകിട്ട് 4.56നായിരുന്നു വിക്ഷേപണം. ജി.എസ്.എല്‍.വി മാര്‍ക്ക് 2 റോക്കറ്റാണ്  ഈ ഉദ്യമത്തിനായി ഉപയോഗിച്ചത്. ജിസാറ്റ് 6 എ യിലൂടെ വാര്‍ത്താവിനിമയ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

 

രണ്ടാം ചാന്ദ്രദൗത്യത്തിനു വേണ്ട നിര്‍ണ്ണായമായ ചില ഉപകരണങ്ങളും സംവിധാനങ്ങളുമാണ് ഈ വിക്ഷേപണത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. വരുന്ന ഒക്‌ടോബറില്‍ നടക്കുന്ന ചന്ദ്രയാന്‍ വിക്ഷേപണത്തിന്റെ മുന്നൊരുക്കള്‍ക്ക് ഇത് ഏറെ സഹായകരമാകും.

 

ജിസാറ്റ് 6എയ്ക്ക് 2140 കിലോ ഭാരമാണുള്ളത്. വാര്‍ത്താ വിനിമയത്തിന് ഇതില്‍ ഘടിപ്പിച്ചിട്ടുള്ള മുഴുവന്‍ ട്രാന്‍സ്‌പോണ്ടറുകളും സൈന്യത്തിനുവേണ്ടിയുള്ളവാണ്. ജി.എസ്.എല്‍.വി റോക്കറ്റ് ഉപഗ്രഹത്തെ 35,975 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭൗമസ്ഥിര ഭ്രമണ പഥത്തിലാകും എത്തിക്കുക.  ചെറുറോക്കറ്റുകള്‍ ഉപയോഗിച്ച് സ്ഥാനം മാറ്റി അവസാനം 36000 കിലോമീറ്റര്‍ ഉയരത്തിലുള്ള പഥത്തില്‍ എത്തിക്കും. പത്തു വര്‍ഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി.

 

Tags