മഹാത്മഗാന്ധി സീരീസില്‍പ്പെട്ട പുതിയ പത്ത് രൂപയുടെ നോട്ട് റിസര്‍വ് ബാങ്ക് ഉടനെ പുറത്തിറക്കും. നിലവില്‍ പുതിയ പത്ത് രൂപയുടെ 100 കോടി നോട്ടുകള്‍ അച്ചടിച്ചിട്ടുണ്ടെന്നാണ് വിവരം.ചോക്ലേറ്റ് ബ്രൗണ്‍ കളറാണ് പുതിയ പത്ത് രൂപ നോട്ടിന്. കൊണാര്‍ക് സൂര്യക്ഷേത്രത്തിന്റെ ചിത്രവും നോട്ടില്‍ ഉണ്ടാകും.
പുതിയ ഡിസൈന്‍ കഴിഞ്ഞയാഴ്ചയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ഇതിനുമുമ്പ് 2005ലാണ് പത്ത് രൂപ നോട്ടിന്റെ ഡിസൈന്‍ മാറ്റിയത്. കഴിഞ്ഞ ഓഗസ്റ്റില്‍ മഹാത്മാഗാന്ധി സീരിസിലുള്ള 200ന്റെയും 50ന്റെയും നോട്ടുകള്‍ പുറത്തിറക്കിയിരുന്നു.