തമിഴ്‌നാട്ടിലെ വെല്ലൂരില്‍ വിദ്യാര്‍ത്ഥിനികളുടെ കൂട്ട ആത്മഹത്യ. അരക്കോണം പണപ്പാക്കം സര്‍ക്കാര്‍ സ്‌കൂളിലെ നാല് വിദ്യാര്‍ത്ഥിനികളാണ് വെള്ളിയാഴ്ച കിണറ്റില്‍ ചാടി ജീവനൊടുക്കിയത്.പതിനൊന്നാം ക്ലാസ്സ് വിദ്യര്‍ത്ഥിനികളായ രേവതി, ശങ്കരി, ദീപ, മോനിഷ എന്നിവരാണ് മരിച്ചത്.
അധ്യാപിക ശകാരിച്ചതാണ് ആത്മഹത്യക്ക് കാരണമായത് എന്നാണ് വിവരം. മോശം പഠനനിലവാരം മൂലം രക്ഷകര്‍ത്താക്കളെ കൂട്ടിക്കൊണ്ടുവരാന്‍ നാലുപേരോടും അധ്യാപിക ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച ഇവര്‍ നാല് പേരും സ്‌കൂളില്‍ വന്നിരുന്നില്ല.നാല് വിദ്യാര്‍ഥികളുടെ മൃതദേഹം സമീപത്തുള്ള 65 അടി ആഴത്തിലുള്ള കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. അഗ്‌നിശമാ സേനയാണ് മൂന്നു പെണ്‍കുട്ടികളുടെയും മൃതദേഹം കണ്ടെടുത്തത്. നാലാമത്തെ പെണ്‍കുട്ടിയെ കണ്ടെത്താന്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടേണ്ടിവന്നു.