സിനിമാ രംഗങ്ങളിലും ഹെല്‍മറ്റ് ധരിക്കണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്ങ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഋഷിരാജ് സിംഗ് സെന്‍സര്‍ ബോര്‍ഡിനും സിനിമാസംഘടനകള്‍ക്കും കത്തയച്ചു. സീരിയലുകളിലും ഹെല്‍മെറ്റില്ലാത്ത രംഗങ്ങള്‍ ഒഴിവാക്കണം. ഉത്തരവ് പാലിച്ചില്ലെങ്കില്‍ കേസുകള്‍ അടക്കമുള്ള നിയമനടപടികള്‍ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹെല്‍മെറ്റ് നിര്‍ബ്ബന്ധമാക്കിയതോടെ ഹെല്‍മെറ്റ് ധരിയ്ക്കാതെ താരങ്ങള്‍ വാഹനമോടിയ്ക്കുന്ന രംഗങ്ങള്‍ വന്ന പലചിത്രങ്ങളും ഇക്കാര്യത്തില്‍ വിമര്‍ശനത്തിന് വിധേയമായിരുന്നു. നേരത്തെ 'നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി' എന്ന സിനിമയുടെ പ്രചരണത്തിന് നടത്തിയ ബൈക്ക് റേസില്‍ ഹെല്‍മറ്റ് വെയ്ക്കാത്തതിന് നടന്‍ ദുല്‍ഖര്‍സല്‍മാന്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തിരുന്നു.
ഹെല്‍മെറ്റോ സീറ്റ് ബെല്‍റ്റോ ഇല്ലാത്ത രംഗമാണെങ്കില്‍ സ്ക്രീനില്‍ മുന്നറിയിപ്പു പ്രദര്‍ശിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.