കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ഇന്ന് രാവിലെ മുതല്‍ തന്നെ ബിഷപ്പിനെ അറസ്റ്റ് ചെയ്യുമെന്ന സൂചനകള്‍ പോലീസ് കേന്ദ്രങ്ങളില്‍ നിന്ന് പുറത്ത് വന്നിരുന്നു. എന്നാല്‍ വൈകീട്ട് ആറ് മണിയോടെയാണ് അറസ്റ്റ് പോലീസ് സ്ഥിരീകരിച്ചത്. മൊഴിയിലെ വൈരുദ്ധ്യമാണ് അറസ്റ്റിന് പ്രധാനകാരണം.
മൂന്ന് സംഘങ്ങളായി ബിഷപ്പിന്റെ മൊഴി വിശദമായി അവലോകനം ചെയ്താണ് അറസ്റ്റിനു സാഹചര്യമൊരുക്കിയത്. കന്യാസ്ത്രീയുടെ ആരോപണങ്ങള്‍ നിഷേധിച്ച ബിഷപ്പിനെ ശക്തമായ തെളിവുകള്‍ നിരത്തി പൊലീസ് പ്രതിരോധിക്കുകയായിരുന്നു.
അതേസമയം ബിഷപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇടക്കാല ജാമ്യത്തിനായുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്.