സ്വപനം കൊണ്ട് യാഥാർത്ഥ്യത്തെ നേരിടാൻ സി.പി.ഐ

Glint Staff
Sat, 30-07-2022 06:44:18 PM ;

യാഥാർത്ഥ്യത്തെ സ്വപ്നം കൊണ്ട് നേരിടാനുള്ള ശ്രമത്തിലാണ് സിപിഐ. ഒക്ടോബറിൽ വിജയവാഡയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള കരട് പ്രമേയത്തിലെ മുഖ്യ നിർദ്ദേശമാണ്, ബിജെപിയെ നേരിടാൻ മുഴുവൻ കമ്മ്യൂണിസ്റ്റ് പാർട്ടികളും ഒന്നിക്കണമെന്ന്. അര നൂറ്റാണ്ട് കാലമായി സിപിഐ ഈ സ്വപ്നം പങ്കുവെക്കുന്നു . ഭിന്നിച്ചു പോയ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി പോലും അത് കേട്ട ലക്ഷണം ഇതു വരെ കാണിച്ചിട്ടില്ല. കോൺഗ്രസിന് ബിജെപിക്കെതിരെ ഉള്ള പ്രതിപക്ഷ കൂട്ടായ്മ ഉണ്ടാക്കാൻ കഴിയില്ല എന്ന് എന്ന തിരിച്ചറിവും പാർട്ടി പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു .ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉടലെ ടുത്തതിനുശേഷം അതിൻറെ ഏറ്റവും ദുർബലമായ ഘട്ടത്തിലൂടെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഘട കമ്മ്യൂണിസ്റ്റ് പാർട്ടികൾ എല്ലാം കടന്നുപോകുന്നത്. ഈ ദൗർബല്യം പോലും കാണുന്നതിന് സിപിഐ പോലെ ഒരു രാഷ്ട്രീയ കക്ഷിക്ക് കഴിയുന്നില്ല. അങ്ങനെയെങ്കിൽ രാഷട്രീയ പാർട്ടി എന്ന നിലയിൽ ജനങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതിന് നിലപാടുകൾ സ്വീകരിക്കാനുള്ള യോഗ്യതയുണ്ടോ എന്നുള്ള ഒരു ചോദ്യം ഉയർന്നു വരുന്നു. ഈ സാഹചര്യത്തിൽ ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ഉള്ള സിപിഐയുടെ പ്രസക്തിയും അസ്തിത്വവും ചോദ്യംചെയ്യപ്പെടുന്നു. 

 

Tags: