Skip to main content

k surendran

മുഖ്യമന്ത്രി പിണറായി വിജയന്‍ കടക്കൂ പുറത്ത് എന്നു പറഞ്ഞപ്പോള്‍ തിരിഞ്ഞു നിന്ന് സൗകര്യമില്ല എന്ന് എന്തേ ആരും പറഞ്ഞില്ലെന്ന് ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്‍.തിരുവനന്തപുരത്തു നടന്ന രാഷ്ട്രീയ സംഘട്ടനങ്ങളെ തുടര്‍ന്ന് വിളിച്ചു ചേര്‍ത്ത സമാധാന യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യപ്രവര്‍ത്തകരെയാണ് മുഖ്യമന്ത്രി ആക്രോശിച്ച് പുറത്താക്കിയത്.

 

അടിയന്തിരാവസ്ഥാ കാലത്ത് ഇന്ദിരാഗാന്ധി കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴഞ്ഞവരാണ് തൊണ്ണൂററി ഒന്‍പതുശതമാനം മാധ്യമപ്രവര്‍ത്തകരെന്നും. ഉത്തരേന്ത്യയിലെ വല്ല മുഖ്യമന്ത്രിയാണ് ഇത്തരത്തില്‍ പ്രതികരിച്ചിരുന്നതെങ്കില്‍ സാസ്‌കാരിക നായകന്മാര്‍ ഉടന്‍ രംഗത്തെത്തുമായിരുന്നല്ലോ, അവര്‍ എന്തേ ഈ വിഷയത്തില്‍ ഒന്നും പറയാത്തതെന്നും കെ.സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

 

കടക്കൂ പുറത്ത് എന്നു പറഞ്ഞപ്പോള്‍ തിരിഞ്ഞു നിന്ന് സൗകര്യമില്ല എന്ന് ഉച്ചത്തില്‍ ആരും പറഞ്ഞില്ല എന്നുള്ളതും ഒരു പ്രശ്‌നം തന്നെയാണ്. പലരും പുറത്തിറങ്ങി നിന്ന് അടക്കം പറയുന്നത് കേള്‍ക്കാമായിരുന്നു. അടിയന്തിരാവസ്ഥാ കാലത്ത് ഇന്ദിരാഗാന്ധി കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴഞ്ഞവരാണ് തൊണ്ണൂറ്റി ഒന്‍പതുശതമാനം മാധ്യമപ്രവര്‍ത്തകരും . വടക്കേ ഇന്ത്യയിലെ ഏതെങ്കിലും മുഖ്യമന്ത്രി ആയിരുന്നു ഇങ്ങനെ പ്രതികരിച്ചിരുന്നതെങ്കില്‍ നായകന്‍മാര്‍ ഇതിനോടകം ബാക്കിയുള്ള പുരസ്‌കാരങ്ങള്‍ കൂടി(പുരസ്‌കാരങ്ങള്‍ മാത്രംപണമില്ല) തിരിച്ചുകൊടുക്കുമായിരുന്നു.

 

Tags