രാഷ്ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കി മോഹന്‍ലാല്‍

Glint Desk
Mon, 04-02-2019 05:23:30 PM ;

mohanlal

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് മോഹന്‍ലാല്‍. ''രാഷ്ട്രീയം എനിക്ക് പറ്റിയതല്ല. ഒരു നടനായി നിലനില്‍ക്കാന്‍ ആണ് എന്നും ആഗ്രഹിച്ചിട്ടുള്ളത്. ഈ പ്രൊഫെഷനില്‍ ഉള്ള സ്വാതന്ത്ര്യം ഞാന്‍ ആസ്വദിക്കുന്നു. ധാരാളം ആളുകള്‍ നമ്മളെ ആശ്രയിച്ചിരിക്കുന്ന അവസ്ഥയാണ് രാഷ്ട്രീയത്തില്‍, അതൊട്ടും എളുപ്പമല്ല. മാത്രമല്ല, എനിക്ക് വലുതായൊന്നും അറിയാത്ത വിഷയവുമാണ് രാഷ്ട്രീയം. അവിടേയ്ക്കു വരാന്‍ താത്പര്യമില്ല,'' ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ വ്യക്തമാക്കി.

 

കുറച്ച് കാലമായി മോഹന്‍ലാല്‍ ബി.ജെ.പിയോട് അടുക്കുന്നു എന്ന തരത്തില്‍ പ്രചാരണം തുടങ്ങിയിട്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ അത് അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് വരെയെത്തി. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ശിശി തരൂരിനെതിരെ മോഹന്‍ലാല്‍ മത്സരിക്കും എന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഒ. രാജഗോപാലും ശ്രീധരന്‍പിള്ളയുമെല്ലാം പലപ്പോഴും ഇക്കാര്യത്തെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍  ഈ വര്‍ത്തകളെ എല്ലാം നിരാകരിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

 

 

Tags: