മൂന്നാറിലെ കൈയ്യേറ്റ വിഷയത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ കേസെടുത്തു. സംസ്ഥാന വനം-പരിസ്ഥിത വകുപ്പ് സെക്രട്ടറി, കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍, വനം വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍, ഇടുക്കി ജില്ലാ കളക്ടര്‍, മൂന്നാര്‍ മുനിസിപ്പല്‍ കമ്മിഷണര്‍ എന്നിവര്‍ക്ക് ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ച് നോട്ടീസ് അയച്ചു.
മുന്നാറിലെ കയ്യേറ്റമൊഴിപ്പിക്കല്‍ സംസ്ഥാനത്ത് വീണ്ടും വിവാദ വിഷയമായിരിക്കുന്ന വേളയിലാണ് ഹരിത ട്രൈബ്യൂണലിന്റെ ഇടപെടല്‍. പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് വ്യാപകമായി നടക്കുന്ന അനധികൃത കയ്യേറ്റവും ഖനനവും ക്വാറികളും മൂന്നാറിനെ പാരിസ്ഥിതികമായി അപകടാവസ്ഥയിലേക്ക് മാറ്റിയിരിക്കുന്നതായി വിവിധ കേന്ദ്രങ്ങളില്‍ നിന്ന്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് ട്രൈബ്യൂണലിന്റെ നടപടി.
അടുത്ത മാസം മൂന്നാം തിയതി ജസ്റ്റിസ് ഡോ. പി. ജ്യോതിമണിയുടെ ബെഞ്ച് കേസ് പരിഗണിക്കും.