Skip to main content

dlf kochi

 

കൊച്ചി ചെലവന്നൂരില്‍ കായല്‍ കയ്യേറി ഫ്ലാറ്റ് സമുച്ചയം നിര്‍മ്മിച്ചെന്ന ആരോപണത്തില്‍ പ്രമുഖ നിര്‍മ്മാണ കമ്പനി ഡി.എല്‍.എഫിന് അനുകൂലമായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ സത്യവാങ്മൂലം. കമ്പനി തീരദേശ പരിപാലന നിയമം ലംഘിച്ചിട്ടില്ലെന്ന് മന്ത്രാലയം ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

 

ഡി.എല്‍.എഫ് തീരദേശ പരിപാലന നിയമം ലംഘിച്ചാണ് സമുച്ചയം പണിതിരിക്കുന്നതെന്നും ഇത് പൊളിച്ചുനീക്കണമെന്നും കഴിഞ്ഞ ഡിസംബറില്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഡി.എല്‍.എഫ് ഡിവിഷന്‍ ബഞ്ച് മുമ്പാകെ നല്‍കിയ അപ്പീലിലാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലം. സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തിരിക്കുകയാണ്.  

 

കേരള തീരദേശ നിയന്ത്രണ അതോറിറ്റി നിയമിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥനത്തിലായിരുന്നു സിംഗിള്‍ ബഞ്ച് ഉത്തരവ്. എന്നാല്‍, ഇത് നിയമപരമായി നില നില്‍ക്കുന്നതല്ലെന്ന വാദമാണ് ഡി.എല്‍.എഫ് പ്രധാനമായും ഉയര്‍ത്തുന്നത്.