Skip to main content
തിരുവനന്തപുരം

flex boards

 

സംസ്ഥാനത്ത് ഫ്ലക്സ് ബോർഡുകൾ നിരോധിക്കാനുള്ള തീരുമാനം മന്ത്രിസഭ പിന്‍വലിച്ചു. നിരോധനം ആവശ്യമില്ലെന്നും പകരം നിയന്ത്രണം ഏർപ്പെടുത്തിയാൽ മതിയെന്നും നിര്‍ദ്ദേശിച്ച് മന്ത്രിസഭാ ഉപസമിതി നൽകിയ റിപ്പോർട്ട് മന്ത്രിസഭാ യോഗം ബുധനാഴ്ച അംഗീകരിച്ചു.

 

സര്‍ക്കാര്‍ പരിപാടികളിലും മറ്റ് പൊതുപരിപാടികളിലും ഫ്ലക്സ് ബോര്‍ഡുകള്‍ ഉപയോഗിക്കില്ല. സ്വകാര്യ പരിപാടികള്‍ക്ക് ബോര്‍ഡിന്റെ വലിപ്പമടക്കമുള്ള കാര്യങ്ങളില്‍ കർശന വ്യവസ്ഥകളോടെയാവും ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കാൻ അനുമതി നൽകുക. ഇതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്കായിരിക്കും അധികാരം ഉണ്ടാകുക.

 

ഫ്ലക്സ് ബോര്‍ഡുകള്‍ പരിസ്ഥിതിയ്ക്ക് ദോഷകരമെന്ന് കണ്ടാണ്‌ നിരോധനത്തിന് നടപടി തുടങ്ങിയത്. എന്നാല്‍, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കടുത്ത പ്രതിഷേധം കൂടി കണക്കിലെടുത്താണ് പൂർണ നിരോധനം വേണ്ടെന്ന് ഉപസമിതി തീരുമാനിച്ചത്.

 

മന്നത്ത് പദ്മാനാഭന്റേയും അയ്യങ്കാളിയുടെയും ജന്മദിനം സംസ്ഥാനത്ത് പൊതുഅവധി ദിവസമായി പ്രഖ്യാപിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.