തിരുവനന്തപുരം
വൈദ്യുതി നിരക്ക് വര്‍ധന ഒഴിവാക്കാനാവില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. എന്നാല്‍, നിരക്കു വർധനയുടെ ആഘാതം കുറയ്ക്കാൻ സബ്‌സിഡി നൽകുന്ന കാര്യം മന്ത്രിസഭാ യോഗം ചർച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ പ്രഖ്യാപിച്ച ചാർജ് കുറയ്ക്കാനുള്ള അധികാരം സർക്കാരിനില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വര്‍ദ്ധിപ്പിച്ച വൈദ്യുതി നിരക്ക് ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. നിരക്കിലെ വര്‍ധനയും പരിഷ്കരിച്ച സ്ലാബ് ഘടനയും ചേരുമ്പോള്‍ വീടുകളിലെ വൈദ്യുതി ബില്ലില്‍ മാസം 20 രൂപ മുതൽ 400 രൂപവരെ വർധന ഉണ്ടാകും.
ബാര്‍ ലൈസന്‍സ് വിഷയത്തില്‍ സര്‍ക്കാറില്‍ രണ്ടഭിപ്രായം ഉണ്ടെന്നും ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തുമെന്നും ആര്യാടന്‍ പറഞ്ഞു. മദ്യനയം, പ്ലസ്ടു തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് നേതൃയോഗം വ്യാഴാഴ്ച ചേരുന്നുണ്ട്.