Skip to main content
ന്യൂഡല്‍ഹി

govindachamiസൗമ്യ വധക്കേസിലെ കുറ്റവാളി ഗോവിന്ദച്ചാമിയുടെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള സ്റ്റേ സുപ്രീം കോടതി ബുധനാഴ്ച നീട്ടി. കേസുമായി ബന്ധപ്പെട്ട് കീഴ്ക്കോടതികളിലെ രേഖകള്‍ ഹാജരാക്കാന്‍ പരമോന്നത കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവെച്ചതിനെ തുടര്‍ന്ന്‍ ഗോവിന്ദച്ചാമി സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീലിലാണ് നടപടി.

 

2011 ഫെബ്രുവരി ഒന്നിന് കൊച്ചിയില്‍ നിന്ന്‍ ഷൊര്‍ണൂരിലേക്കുള്ള പാസഞ്ചര്‍ തീവണ്ടിയില്‍ സഞ്ചരിക്കുകയായിരുന്ന സൗമ്യ(23)യെ ഗോവിന്ദച്ചാമി വണ്ടിയില്‍ നിന്ന്‍ പുറത്തേക്ക് തള്ളിയിട്ട് ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. തൃശ്ശൂരിലെ അതിവേഗ കോടതിയാണ് 2011 നവംബറില്‍ കുറ്റവാളിയെന്ന്‍ കണ്ടെത്തി ഗോവിന്ദച്ചാമിയ്ക്ക് വധശിക്ഷ വിധിച്ചത്.  

Tags