Skip to main content
ന്യൂഡല്‍ഹി

italian marinesകേരള തീരത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ രണ്ട് ഇറ്റാലിയന്‍ സൈനികരുടെ വിചാരണ ആരംഭിക്കുന്നത് സുപ്രീം കോടതി വെള്ളിയാഴ്ച സ്റ്റേ ചെയ്തു. കേസ് അന്വേഷിക്കുന്നതിന് ദേശീയ അന്വേഷണ എജന്‍സി (എന്‍.ഐ.എ)യ്ക്ക് അധികാരമില്ലെന്ന് വാദിച്ച് സൈനികര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ തീരുമാനം.

 

പ്രത്യേക എന്‍.ഐ.എ കോടതിയില്‍ മാര്‍ച്ച് 31-നാണ് സൈനികരുടെ വിചാരണ ആരംഭിക്കേണ്ടിയിരുന്നത്. സൈനികരുടെ ഹര്‍ജിയില്‍ കേന്ദ്രത്തിന്റെ പ്രതികരണം സുപ്രീം കോടതി തേടിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ കടലിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്ന സുവ നിയമമനുസരിച്ചുള്ള വകുപ്പുകള്‍ ചേര്‍ക്കുന്നത് ഈയിടെ കേന്ദ്രം ഒഴിവാക്കിയിരുന്നു. ഇതോടെയാണ് തീവ്രവാദ കേസുകള്‍ അന്വേഷിക്കുന്നതിന് രൂപീകരിച്ച ഏജന്‍സിയായ എന്‍.ഐ.എയുടെ ഈ കേസിലെ അന്വേഷണ അധികാരം സൈനികര്‍ ചോദ്യം ചെയ്തത്.  

 

എന്റിക ലെക്സി എന്ന വാണിജ്യ കപ്പലില്‍ സുരക്ഷാ ചുമതല വഹിച്ചിരുന്ന മാസിമിലിയാണോ ലതോരെ, സാല്‍വതോരെ ജിരോണ്‍ എന്നീ ഇറ്റാലിയന്‍ സൈനികരാണ് കേസിലെ പ്രതികള്‍. 2012 ഫെബ്രുവരിയില്‍ നടന്ന സംഭവത്തില്‍ കടല്‍ക്കൊള്ളക്കാരെന്ന് കരുതിയാണ് ബോട്ടിന് നേരെ വെടിവെച്ചതെന്നാണ് ഇവരുടെ വാദം.