Skip to main content
കൊച്ചി

Achuthanandanഡേറ്റാ സെന്റർ കൈമാറ്റകേസ് സി.ബി.ഐ ഏറ്റെടുത്തു. കേസ് സി.ബി.ഐയ്ക്ക് കൈമാറിക്കൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിട്ടു. സംസ്ഥാന സര്‍ക്കാര്‍ കേസ് സി.ബി.ഐക്ക് വിട്ടിരുന്നെങ്കിലും ഉത്തരവ് ലഭിച്ചില്ലെന്ന കാരണത്താല്‍ സി.ബി.ഐ കേസ് ഏറ്റെടുത്തിരുന്നില്ല.

 

വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്‍റെ കാലത്ത് ഡേറ്റാ സെന്‍റര്‍ റിലയന്‍സിനു കൈമാറ്റം ചെയ്തു നല്‍കിയതില്‍ അഴിമതിയുണ്ടെന്നാണ് കേസ്. വി.എസ് അച്യുതാനന്ദനന്‍ ഇടനിലക്കാരനായ ടി.ജി നന്ദകുമാര്‍ എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പി.സി ജോര്‍ജാണ് ഹൈക്കോടതിയെ സമീപിച്ചത്. ഡാറ്റാ സെന്‍്റര്‍ കൈമാറ്റ കേസില്‍ ക്രമക്കേടുണ്ടെന്ന് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കണ്ടത്തെിയിരുന്നു.