എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ദുരിതബാധിതരുടെ അമ്മമാര്‍ ക്ലിഫ് ഹൗസിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല കഞ്ഞിവെപ്പ് സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു.
എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നല്‍കിയ ശുപാര്‍ശകള്‍ അടിയന്തരമായി നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി.
അതേസമയം, ഇരകള്‍ക്ക് ദുരിതാശ്വാസത്തിന്‍റെ ആദ്യ ഗഡു നല്‍കിയതായും കൂടുതല്‍ പേരെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുള്ളതായും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു. 711 പേര്‍ക്ക് പെന്‍ഷന്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ മൂലം കാന്‍സര്‍ ബാധിച്ചവര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം നല്‍കുമെന്നും എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കടങ്ങള്‍ എഴുതിതള്ളുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കുക, ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ റിപ്പോര്‍ട്ട് തള്ളുക, കടങ്ങള്‍ എഴുതിത്തള്ളുന്നതിന് നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കഞ്ഞിവെപ്പ് സമരം നടത്തുന്നത്. വിവിധ സാമൂഹ്യ സന്നദ്ധ സംഘടനകള്‍ സമരത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് സമര വേദിയിലെത്തി. ഇവര്‍ക്കൊപ്പം പൂര്‍ണമായി കിടപ്പിലായ അഞ്ചു പേരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ആവശ്യം അംഗീകരിച്ചു കിട്ടും വരെ സമരം നടത്താനാണ് തീരുമാനം.