ചെറുതോണി അണക്കെട്ട് മൂന്നു ദിവസത്തേക്ക് തുറക്കില്ലെന്ന് ഡാം സുരക്ഷാ വിഭാഗം ചീഫ് എന്‍ജിനീയര്‍ കെ.കറുപ്പന്‍കുട്ടി പറഞ്ഞു. മഴ കുറഞ്ഞതിനാല്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ടെന്നും അതിനാല്‍ ഡാം തുറക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വൃഷ്‌ടി പ്രദേശത്ത് 1.75 മില്ലിമീറ്റര്‍ മഴയാണ് ശനിയാഴ്ച ലഭിച്ചത്. രാവിലത്തെ ജലനിരപ്പ് 2401.69 അടിയാണ്. പരമാവധി സംഭരണശേഷി 2403 അടിയും. ജലനിരപ്പ് 99 ശതമാനമായാല്‍ മാത്രമേ അണക്കെട്ട് തുറക്കുകയുളളൂ എന്ന് ഡാം സുരക്ഷാ അധികൃതര്‍ വ്യക്‌തമാക്കിയിട്ടുണ്ട്. ഇതിനിടെ അണക്കെട്ട് തുറക്കുകയാണെങ്കില്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എറണാകുളത്ത് അവലോകന യോഗം ചേര്‍ന്നു. ദേശീയ ദുരന്തനിവാരണസേനയുടെ ഒരു യൂണിറ്റ് എറണാകുളത്ത് എത്തിയിട്ടുണ്ട്.
വാത്തിക്കുടി, കൊന്നത്തടി, ഉപ്പുതോട്, വാഴത്തോപ്പ്, കഞ്ഞിക്കുഴി എന്നീ പഞ്ചായത്തുകളിലെ തീരദേശ വാര്‍ഡുകളില്‍ താമസിക്കുന്ന 92 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനു ഷെല്‍ട്ടറുകള്‍ ഒരുക്കിയിട്ടുണ്ട്.