Skip to main content
മലപ്പുറം

സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാത്ത വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ്‌സിങ് വ്യക്തമാക്കി. താനൂരില്‍ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് എട്ട് പേര്‍ മരിക്കാനിടയായ സാഹചര്യത്തിലാണ് കമ്മീഷണറുടെ ഉത്തരവ്. അപകടസ്ഥലം സന്ദര്‍ശിച്ച ഋഷിരാജ് സിങ് ബസിന്‍റെ പെര്‍മിറ്റ് റദ്ദാക്കിയതായും ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തിട്ടുണ്ടെന്നും പറഞ്ഞു.

 

ബസ്സിന്റെ അമിത വേഗതയാണ് എട്ട് പേരുടെ മരണത്തിനിടയാക്കിയത്. അപകടത്തെക്കുറിച്ച് മലപ്പുറം എസ്.പി അന്വേഷിക്കും. മരിച്ചവരുടെ കുടുംബത്തിനു ധനസഹായം നല്‍കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ വ്യക്തമാക്കി. കോഴിക്കോട്ടു നിന്ന് തിരൂരിലേക്ക് പോകുകയായിരുന്ന ബസ് എതിരെ വന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന്  നാട്ടുകാര്‍ ബസ് കത്തിച്ചു.