കൊച്ചി
കേരളത്തില്‍ 152 മിനി ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുമെന്ന് കേന്ദ്ര കായികമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. എ.ഐ.സി.സി സെക്രട്ടറി വി.ഡി സതീശന്‍, ടി.എന്‍. പ്രതാപന്‍, വി.ടി ബല്‍റാം എന്നീ എം.എല്‍.എമാരുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സ്റ്റേഡിയങ്ങളുടെ നിര്‍മാണത്തിനായി 2കോടി രൂപ വീതം അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജീവ്ഗാന്ധി ഖേല്‍ അഭിയാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സ്റ്റേഡിയങ്ങളുടെ നിര്‍മാണം. സ്റ്റേഡിയത്തിന് ആവശ്യമായ എല്ലാ അനുബന്ധ കായിക ഉപകരണങ്ങളും കേന്ദ്രം നല്‍കും.
ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി മന്ത്രി ഉടന്‍ കേരളം സന്ദര്‍ശിക്കും.