തിരുവനന്തപുരം: പകല്‍ വൈദ്യുതി നിയന്ത്രണം ഉടന്‍ പിന്‍വലിക്കുമെന്ന്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. കാലവര്‍ഷം ശക്തിപ്പെട്ടതോടെ കൂടി അണക്കെട്ടുകളില്‍ ആവശ്യത്തിന് വെള്ളം ലഭിച്ചിട്ടുണ്ടെന്നും വൈദ്യുതി ഉത്പാദനം വര്‍ധിച്ചെന്നും മന്ത്രി അറിയിച്ചു.
പകല്‍ ഒരു മണിക്കൂറാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ ഉണ്ടായ കുറവിനെ തുടര്‍ന്നായിരുന്നു ഇത്. ഇപ്പോഴത്തെ നിലയില്‍ മഴ തുടര്‍ന്ന് ലഭിക്കുകയാണെങ്കില്‍ പതിനഞ്ചാം തീയതിയോടെ വൈദ്യുതി നിയന്ത്രണം പൂര്‍ണമായും ഒഴിവാക്കാമെന്നും മന്ത്രി വ്യക്തമാക്കി. പതിനഞ്ചു വരെയാണ് ലോഡ് ഷെഡ്‌ഡിംഗിന് വൈദ്യുതി റെഗുലേറ്ററി അതോറിറ്റി അനുമതി നല്‍കിയിരിക്കുന്നത്.