Skip to main content

തിരുവനന്തപുരം: സംസ്ഥാനത്തുനിന്നുള്ള പ്രവാസികളുടെ  വിവരങ്ങള്‍ കണ്ടെത്താനായി കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് സംസ്ഥാനം സര്‍വേ നടത്തുന്നു. മെയ് ഒന്നു മുതല്‍ ഒരു മാസം കൊണ്ട് സംസ്ഥാനത്തെ എല്ലാ വീടുകളിലും നിന്ന് വിവരങ്ങള്‍ ശേഖരിക്കും.  

 

കേന്ദ്ര ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ്‌ ബ്യൂറോ നടത്തുന്ന സര്‍വേക്കൊപ്പം സംസ്ഥാനത്തിന് വേണ്ട വിവരങ്ങള്‍ കൂടി സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി 1.95 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 

 

സൗദി അറേബ്യയിലെ തൊഴില്‍ നയവുമായി ബന്ധപ്പെട്ട പ്രശ്‌നമുണ്ടായപ്പോള്‍ സംസ്ഥാനത്തുനിന്ന് എത്രപേര്‍ വിദേശത്തുണ്ടെന്നതിന്റെ കൃത്യമായ കണക്കുപോലും ഇവിടെയില്ലെന്ന് ബോധ്യപ്പെട്ടിരുന്നു. ഈ കുറവ് പരിഹരിക്കാനാണ് സംസ്ഥാനവും കണക്കെടുപ്പ് നടത്തുന്നത്.