Las Vegas
ഈ വര്‍ഷത്തെ വിശ്വസുന്ദരി കിരീടം ദക്ഷിണാഫ്രിക്കന്‍ സുന്ദരി ഡെമി ലെ നെല്‍ പീറ്റേഴ്‌സിന്. 22 കാരിയായ ഡെമി ബിസിനസ് മാനേജ്‌മെന്റ് വിദ്യാര്‍ഥിയാണ്. വിവധ രാജ്യങ്ങളില്‍ നിന്നുള്ള 89 മത്സരാര്‍ഥികളെ പിന്തള്ളിയാണ് ഡെമി ലെ നെല്‍ പീറ്റേഴ്‌സ് ഒന്നാം സ്ഥാനത്തെത്തിയത്.
ഞായറാഴ്ച രാത്രി ലാസ് വേഗാസിലെ പ്ലാനറ്റ് ഹോളിവുഡ് കാസിനോ തിയേറ്ററിലായിരുന്നു മത്സരം.കൊളംബിയയുടെ ലൗറ ഗോണ്‍സാലസ് രണ്ടാം സ്ഥാനവും ജമൈക്കയുടെ ഡേവിന ബെന്നറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
21 കാരിയായ ശ്രദ്ധ ശശിധറാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരത്തില്‍ പങ്കെടുത്തത്. പക്ഷെ അവസാന 16ലെത്താന്‍ ശ്രദ്ധയ്‌ക്കായില്ല.