Skip to main content
Beijing

 fastest bullet train

ലോകത്തിലെ ഏറ്റവും വേഗമേറിയ ബുള്ളറ്റ് ട്രെയിന്‍  ചൈനയില്‍ ഇന്ന് ഓടിത്തുടങ്ങും. ബെയ്ജിംഗ് മുതല്‍ ഷാങ്ഹായ് വരെയാണ് ബുള്ളറ്റ് ട്രെയിനിന്റെ സര്‍വീസ്, ചൈനയിലെ ഏറ്റവും തിരക്കേറിയ പാതയാണിത്. പാതയുടെ മൊത്തം ദൂരം 1250 കിലോമീറ്ററാണ് ഇത് വെറും നാലര മണിക്കൂറുകൊണ്ട് യാത്രക്കാര്‍ക്ക് താണ്ടാനാവും.

 

മണിക്കൂറില്‍ ശരാശരി 350 കിലോമീറ്റര്‍  വേഗതയില്‍  സഞ്ചരിക്കുന്ന ട്രെയിനിന്റെ പരമാവധി വേഗത 400 കിലോ മീറ്ററാണ്. ഇതിനു മുന്‍പുണ്ടായിരുന്ന ട്രെയിനിനേക്കാള്‍ 50 കീലോമീറ്റര്‍ കൂടുതല്‍ വേഗതയാണിത്. മാത്രമല്ല മുന്‍പുണ്ടായിരുന്ന ട്രെയിനിനെക്കാള്‍ 10 ശതമാനം കുറവ് പ്രവര്‍ത്തന ഊര്‍ജ്ജമേ ഇതിനാവശ്യമൊള്ളൂ. 30 ത് കൊല്ലത്തെ ആയുസ്സും പുതിയ ബുള്ളറ്റ് ട്രെയിനിനുണ്ട്. യാത്രക്കാര്‍ക്കായി വൈഫൈ, മൊബൈല്‍ ചാര്‍ജിംഗ് സംവിധാനവും ട്രെയിനില്‍ ഒരുക്കിയിട്ടുണ്ട്.

 

ഏതെങ്കിലും വിധത്തിലുള്ള അപകടസാഹചര്യമുണ്ടായാല്‍ ട്രെനില്‍ ക്രമീകരിച്ചിരിക്കുന്ന പ്രത്യേകനീരീക്ഷണ സംവിധാനത്തിന്റെ സഹായത്തോടെ വേഗതകുറക്കാനാകും. 2011 ലുണ്ടായ ബുള്ളറ്റ് ട്രെയിനപകടത്തെത്തുടര്‍ന്ന് ചൈനയിലെ ബുള്ളറ്റ് ട്രെയിനുകളുടെ വേഗത പരിമിതപ്പെടുത്തിയിരുന്നു.