സിക്കിം അതിര്‍ത്തിയിലെ പ്രശ്‌നത്തിന് നല്ലരീതിയിലുള്ള പരിഹാരം കണ്ടില്ലെങ്കില്‍, അത് ഇന്ത്യ ചൈന യുദ്ധത്തിലായിരുക്കും അവസാനിക്കുകയെന്ന് ചൈനീസ് നിരീക്ഷകര്‍. കഴിഞ്ഞ ദിവസം സിക്കിം അതിര്‍ത്തയില്‍ അതിക്രമിച്ചു കയറി, ഇന്ത്യയുട സൈനിക പോസ്റ്റുകള്‍ ചൈനതകര്‍ത്തിരുന്നു. അതിനു പിന്നാലെ ഇന്ത്യ അതിര്‍ത്തിയില്‍ സൈനിക വിന്യാസം വര്‍ധിപ്പിച്ചു. ഈ സ്ഥിതിതുടര്‍ന്നാല്‍ ഒരു യുദ്ധത്തിലേക്ക് നയിക്കുമെന്ന് നിരീക്ഷകര്‍ പറയുന്നു.
പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റലിയുടെ പ്രസ്താവനക്ക് മറുപടിയും നിരീക്ഷകര്‍നല്‍കുന്നു. 1962 ലെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യയെന്നായിരുന്നു ജെയ്റ്റിലിപറഞ്ഞത്. ഇതിനു മറുപടിയായി അന്നത്തെ ചൈനയല്ല ഇപ്പോഴത്തേതെന്നാണ് അവരുടെ മറുപടി. ഇന്ത്യ ചൈന യുദ്ധമുണ്ടായാല്‍ നേട്ടം ഉണ്ടാക്കാന്‍ പോകുന്നത് അമേരിക്ക പോലുള്ള രാജ്യങ്ങളാണെന്നും. അതിനാല്‍ ഇരു രാജ്യങ്ങളും പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്നും അവര്‍ പറയുന്നു.