മൊഹാലി: പഞ്ചാബിലെ മൊഹാലിക്കടുത്ത് ഫ്ലാറ്റില്‍ നിന്നും 130 കോടി വിലമതിക്കുന്ന ഹെറോയിന്‍ പിടിച്ചു. സംഭവത്തില്‍ ബോക്സിംഗ് താരവും ഒളിംപിക് മെഡല്‍ ജേതാവുമായ വിജേന്ദര്‍ സിങ്ങിനെ പൊലീസ് ചോദ്യം ചെയ്തേക്കും. വിജേന്ദറിന്റെ സുഹൃത്തും ബോക്സറുമായ രാം സിങ്ങിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിജേന്ദറിന്റെ ഭാര്യയുടെ പേരിലുള്ളതും രാം സിങ്ങ് ഉപയോഗിക്കുന്നതുമായ കാര്‍ പരിസരത്ത് കണ്ടെത്തിയിരുന്നു.
സംഭവുമായി തനിക്ക് ബന്ധമില്ലെന്ന് വിജേന്ദര്‍ പറഞ്ഞു. എന്നാല്‍ വിജേന്ദറിനും രാം സിങ്ങിനും മയക്കുമരുന്ന് നല്‍കിയതായി കേസില്‍ അറസ്റ്റിലായ അനൂപ് സിങ്ങ് കലോണ്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. വിദേശങ്ങളിലേക്ക് മയക്കുമരുന്ന് കടത്തുന്നയാളാണ് കലോണ്‍. ഫ്ലാറ്റില്‍ നിന്ന് 16ഉം പുറത്ത് കാറില്‍ നിന്ന് 10ഉം കിലോ ഹെറോയിനാണ് പിടിച്ചത്.