മന്‍മോഹന്റെ നയപ്രഖ്യാപനമായി നന്ദിപ്രമേയ ചര്‍ച്ച

Sat, 09-03-2013 04:00:00 PM ;

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ അഭിസംബോധനക്കുള്ള നന്ദിപ്രമേയ ചര്‍ച്ച പാര്‍ലിമെന്റ് പാസ്സാക്കി. രാജ്യസഭയില്‍ ചര്‍ച്ചക്കുള്ള മറുപടിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് മുഖ്യ പ്രതിപക്ഷമായ ബി.ജെ.പി.യെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. നയപരമായ ഒട്ടേറെ പ്രഖ്യാപനങ്ങളും പ്രധാനമന്ത്രി നടത്തി. പ്രധാനമായവ:

 

  • തീവ്രവാദ ശൃംഖലയെ നിയന്ത്രിക്കാത്ത കാലത്തോളം പാകിസ്താനുമായുള്ള ഇന്ത്യയുടെ ബന്ധം മെച്ചപ്പെടില്ല.

 

  • ശ്രീലങ്കന്‍സര്‍ക്കാര്‍ തമിഴ് ജനതയുമായി സംസാരിക്കണം.  തമിഴ് ജനതയ്ക്ക് അന്തസ്സോടെയുള്ള ജീവിതം ഉറപ്പുവരുത്തണം.ഇതിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കണം

 

  • ദേശീയ ഭീകരവിരുദ്ധകേന്ദ്രത്തിന്റെ (എന്‍.സി.ടി.സി.) കാര്യത്തില്‍ സമവായത്തിന് നേരിട്ട് ശ്രമിക്കും.  സമവായം ഉണ്ടാക്കുന്നതിന് സംസ്ഥാനസര്‍ക്കാറുകളുമായി സഹകരിക്കും.  

 

  • ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുന്നതിന് രാജ്യത്തിന്റെ വളര്‍ച്ചനിരക്ക് ഏഴുമുതല്‍ എട്ടുശതമാനംവരെ ആകണമെന്ന പ്രതിപക്ഷനേതാവ് അരുണ്‍ ജെയ്റ്റ്‌ലിയുടെ വാദത്തോട് യോജിക്കുന്നു. യു.പി.എ. സര്‍ക്കാറിന്റെ ലക്ഷ്യവും അതുതന്നെയാണ്.

 

  • കര്‍ഷകരുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യും.

Tags: