Mon, 04-11-2019 04:56:28 PM ;
ഡല്‍ഹിയില്‍ ഞായറാഴ്ച ആയിരങ്ങളാണ് ഛട് പൂജയില്‍ സൂര്യനമസ്‌കാരം ചെയ്തത്. സൂര്യനുദിക്കുന്നതിനു മുന്‍പ് എണീറ്റ് നദിയില്‍ ഇറങ്ങിയ സൂര്യനെ ആരതി ഉഴിയുകയാണ് ഛട് പൂജ ചടങ്ങുകള്‍. ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഞായറാഴ്ച ഭക്തര്‍ പൂജ നടത്തിയത്. യമുനാ നദിയില്‍ അടക്കം വിഷാംശമുള്ള പത രൂപംകൊണ്ടിട്ടുണ്ട് ഇതിന് നടുവിലാണ് ഇന്നലെ പൂജ നടന്നത്. ഡല്‍ഹിയിലെ വായു അതീവ വിഷാംശമുള്ളതായി തീര്‍ന്നിട്ടുണ്ട്. യമുനാ നദിയിലെ പതകള്‍ക്കിടയില്‍ സ്ത്രീകള്‍ ഛട് പൂജ ചെയുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ അടക്കം ഇന്നലെ വൈറലായിരുന്നു.