ഒരു രൂപാ നോട്ടുകള്‍ വൈകാതെ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. കേന്ദ്ര സര്‍ക്കാരായിരിക്കും നോട്ടുകള്‍ അച്ചടിക്കുക. ലാഭകരമല്ലാതെ വന്നതിനെ തുടര്‍ന്ന്‍ 1994ല്‍ ഈ നോട്ടിന്റെ അച്ചടി കേന്ദ്രം നിര്‍ത്തുകയായിരുന്നു.
ഭാരതീയ റിസര്‍വ് ബാങ്ക് നിയമനുസരിച്ച് ഒരു രൂപയുടെ ഒഴിച്ചുള്ള നോട്ട് അച്ചടിക്കാനുള്ള അധികാരമാണ് കേന്ദ്ര ബാങ്കിനുള്ളത്. ഒരു രൂപ നോട്ട് ധനകാര്യ വകുപ്പ് സെക്രട്ടറിയുടെ ഒപ്പോടുകൂടി കേന്ദ്ര സര്‍ക്കാറാണ് അച്ചടിച്ചിരുന്നത്. മറ്റെല്ലാ നോട്ടുകളിലും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആണ് ഒപ്പ് വെക്കുക.
രാജ്യത്ത് നാണയങ്ങളുടെ ഉല്‍പ്പാദനവും വിതരണവും കേന്ദ്ര സര്‍ക്കാറിന്റെ മാത്രം അധികാരമാണ്.
കുറഞ്ഞ നിരക്കിലുള്ള നോട്ടുകളുടെ അച്ചടി റിസര്‍വ് ബാങ്ക് കുറച്ചുകൊണ്ടുവരുന്ന സാഹചര്യത്തില്‍ ഒരു രൂപ നോട്ട് വീണ്ടും പുറത്തിറക്കുന്നത് കൂടുതലും പ്രതീകാത്മക നടപടിയായാണ് ബാങ്കിംഗ് രംഗത്തെ വിദഗ്ധര്‍ കാണുന്നത്.