രാം വിലാസ് പാസ്വാന്‍ എന്‍.ഡി.എയിലേക്ക് തിരിച്ചെത്തി

Fri, 28-02-2014 10:37:00 AM ;
ന്യൂഡല്‍ഹി

ram vilas paswanലോക് ജനശക്തി പാര്‍ട്ടി നേതാവ് രാം വിലാസ് പാസ്വാന്‍ ബി.ജെ.പി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യ (എന്‍.ഡി.എ) ത്തിന്റെ ഭാഗമാകും. ബീഹാറില്‍ ഏഴു സീറ്റില്‍ പാര്‍ട്ടി മത്സരിക്കും. തിങ്കളാഴ്ച മുസഫര്‍പുറില്‍ നടക്കുന്ന നരേന്ദ്ര മോഡിയുടെ റാലിയില്‍ പാസ്വാനും പങ്കെടുക്കും.

 

2002-ല്‍ ഗുജറാത്ത് കലാപത്തെ തുടര്‍ന്ന്‍ എന്‍.ഡി.എ വിട്ട ആദ്യ നേതാവായ പാസ്വാന്റെ തിരിച്ചുവരവ് ബി.ജെ.പിയ്ക്കും ഗുജറാത്ത് മുഖ്യമന്ത്രി കൂടിയായ പ്രധാനമന്ത്രി സ്ഥാനാര്‍ഥി മോഡിയ്ക്കും ആത്മവിശ്വാസം പകരുന്നതാണ്. മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആയി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് എന്‍.ഡി.എ. വിട്ട ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ നേരിടുന്നതിനും ഈ സഖ്യം ബി.ജെ.പിയ്ക്ക് കരുത്താകും.

 

വ്യാഴാഴ്ച വൈകുന്നേരം ബി.ജെ.പി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പാസ്വാന്‍ പാര്‍ട്ടിയുടെ തീരുമാനം പ്രഖ്യാപിച്ചത്. പാസ്വാന്റെ തിരിച്ചുവരവോടെ എന്‍.ഡി.എയുടെ വികാസം ആരംഭിച്ചെന്ന്‍ രാജ്നാഥ് സിങ്ങ് പറഞ്ഞു.

Tags: