പതിനഞ്ചാം ലോകസഭയുടെ അവസാന സമ്മേളനത്തിന് തുടക്കം

Wed, 05-02-2014 11:17:00 AM ;
ന്യൂഡല്‍ഹി

പതിനഞ്ചാം ലോകസഭയുടെ അവസാന സമ്മേളനത്തിന് ബുധനാഴ്ച തുടക്കം. എന്നാല്‍, തെലുങ്കാന വിഷയത്തില്‍ ഉയര്‍ന്ന ബഹളത്തെ തുടര്‍ന്ന്‍ ലോകസഭയും രാജ്യസഭയും ഉച്ചവരെ പിരിഞ്ഞു.

 

തെലുങ്കാന ബില്‍ പരിഗണിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം സമ്മേളനത്തെ പ്രക്ഷുബ്ധമാക്കിയേക്കും. അഴിമതിക്കെതിരെയുള്ള ആറു ബില്ലുകളും ഈ സമ്മേളനത്തില്‍ പാസാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു.

 

bills at lok sabhaമൊത്തം 39 ബില്ലുകളാണ് ഈ മാസം 21 വരെ നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ സര്‍ക്കാര്‍ പാസാക്കാന്‍ ഉദ്ദേശിക്കുന്നത്. ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന ബില്‍, വഴിവാണിഭം സംബന്ധിച്ച ബില്‍, വര്‍ഗീയ ലഹള പ്രതിരോധ ബില്‍, വനിതാ സംവരണ ബില്‍ തുടങ്ങിയ പ്രധാന ബില്ലുകള്‍ ഇതില്‍പ്പെടും.

Tags: