Skip to main content
ചെന്നൈ

koodankulam nuclear plantകൂടങ്കുളം ആണവോര്‍ജ നിലയത്തിലെ ആദ്യയൂണിറ്റില്‍ വൈദ്യുതി ഉല്‍പ്പാദനം തുടങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചെ 2.45-ന് ആരംഭിച്ച ആദ്യഘട്ടത്തില്‍ 160 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചു. കേരളം ഉള്‍പ്പടെയുള്ള നാല് സംസ്ഥാനങ്ങള്‍ക്ക് ഈ വൈദ്യുതി വിതരണം ചെയ്യും. രണ്ടോ മൂന്നോ ദിവസത്തിനകം ഉല്‍പ്പാദനം 300 മെഗാവാട്ടായി വര്‍ധിപ്പിക്കുമെന്ന് നിലയ അധികൃതര്‍ അറിയിച്ചു.

നിര്‍ദേശപ്രകാരമുള്ള സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് നിലയത്തിലെ ആദ്യയൂണിറ്റിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിഞ്ഞ മെയ് ആറിന് സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു.  

റഷ്യയുടെ സഹായത്തോടെ നിര്‍മിച്ച നിലയത്തിലെ രണ്ട് റിയാക്ടറുകളില്‍ ഓരോന്നിനും 1000 മെഗാവാട്ട് ഊര്‍ജം ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. 17,000 കോടിയിലേറെ രൂപയാണ് പദ്ധതിച്ചിലവ്. ഇന്ത്യന്‍ ആണവോര്‍ജ കോര്‍പ്പറേഷന് ആണ് നിലയത്തിന്റെ നടത്തിപ്പ് ചുമതല.