Skip to main content
ശ്രീനഗര്‍

കാശ്മീരില്‍ ഇന്ത്യന്‍ അതിര്‍ത്തിക്കു സമീപം നടന്ന ഏറ്റുമുട്ടലില്‍ നാലു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ദണ്ഡാര്‍ മേഖലയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച തീവ്രവാദികളാണ് ഇന്ത്യന്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഹിസ്ബുള്‍ മുജാഹിദ്ദീന്റെ ഖദ്രി അസദുല്ല വിഭാഗക്കാരാണ് മരിച്ചവരെന്ന് സൈനികവക്താവ് അറിയിച്ചു.

 

കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈന്യം നടത്തിയവെടിവെയ്പില്‍ ഗന്‍ദേര്‍ബാലിയില്‍ അഞ്ച് ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. അമര്‍നാഥ് തീര്‍ഥാടകകാരെ തീവ്രവാദികള്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നു എന്നാണ് സൂചന.