നിലവാരമില്ലാത്ത ബാറുകള്‍ക്കെതിരെ കര്‍ശന നടപടി: സുപ്രീം കോടതി

Thu, 22-08-2013 05:13:00 PM ;
ന്യൂഡല്‍ഹി

സംസ്ഥാനത്തെ നിലവാരമില്ലാത്ത ബാറുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സുപ്രീംകോടതി. നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് പുന:പരിശോധിക്കാനും കോടതി ഉത്തരവിട്ടു. സംസ്ഥാനത്തെ 418ബാറുകള്‍ നിലവാരമില്ലാത്തതാണെന്ന് സി.എ.ജി കണ്ടെത്തിയിരുന്നു.

 

സ്റ്റാർ പദവി ഇല്ലാത്ത ഹോട്ടലുകൾക്ക് ലൈസൻസ് അനുവദിച്ചുവെന്നാണ് പരാതി. എക്‌സൈസ് കമ്മീഷണറുടെ ശുപാർശ മറികടന്നും ചില ലൈസൻസുകൾ അനുവദിച്ചുവെന്നു സി.എ.ജി കണ്ടെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട് കേസില്‍ അന്തിമ വാദം കേള്‍ക്കുകയായിരുന്നു കോടതി.

Tags: