ഭീകരാക്രമണം: കശ്മീരില്‍ എട്ടു സൈനികര്‍ കൊല്ലപ്പെട്ടു

Tue, 25-06-2013 10:32:00 AM ;
ശ്രീനഗര്‍

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് തലേദിവസം സൈനികവ്യൂഹത്തിന് നേരെ നടന്ന തീവ്രവാദി ആക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. ശ്രീനഗര്‍-മുസഫറബാദ് പാതയില്‍ ഹൈദര്‍പോറയിലാണ് തിങ്കളാഴ്ച വൈകുന്നേരം ആക്രമണം നടന്നത്. 11 സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്നുപേരുടെ നില ഗുരുതരമാണ്.

 

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയും രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ചൊവ്വാഴ്ച കാശ്മീരില്‍ എത്തുന്നുണ്ട്. സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ അതീവ സുരക്ഷാ ജാഗ്രത പ്രഖ്യാപിച്ചിരുന്നു.

 

മൂന്നു ദിവസത്തിനുള്ളില്‍ നടക്കുന്ന രണ്ടാമത്തെ തീവ്രവാദി ആക്രമണമാണിത്. കഴിഞ്ഞ ശനിയാഴ്ച ജമ്മു-കശ്മീര്‍ പോലീസിലെ രണ്ടുപേരെ തീവ്രവാദികള്‍ വധിച്ചിരുന്നു.

Tags: