ന്യൂഡല്‍ഹി: രണ്ടാം യു.പി.എ സര്‍ക്കാര്‍ ബുധനാഴ്ച നാല് വര്‍ഷം പൂര്‍ത്തിയാക്കി. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയും ചേര്‍ന്ന് സര്‍ക്കാറിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തിറക്കി.
അഴിമതി ആരോപണങ്ങളില്‍ അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 2014-ല്‍ വീണ്ടും അധികാരത്തില്‍ വരികയാണെങ്കില്‍ 8 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു. സര്‍ക്കാറിന് കീഴില്‍ ഗ്രാമീണ മേഖലകളുടെ വളര്‍ച്ച അദ്ദേഹം എടുത്തുപറഞ്ഞു.
പ്രധാനമന്ത്രിയും പാര്‍ട്ടിയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന ആരോപണങ്ങള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി തള്ളിക്കളഞ്ഞു. പാര്‍ലിമെന്റ് പ്രവര്‍ത്തിക്കാനനുവദിക്കാത്ത ബി.ജെ.പി നിലപാടിനെ അവര്‍ ശക്തമായി ആക്രമിച്ചു.