വത്തിക്കാന്‍ സിറ്റി: പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവ് ചൊവ്വാഴ്ച തുടന്ങ്ങാന്‍ തീരുമാനമായി. 115 കര്‍ദിനാള്‍മാര്‍ക്കാണ് കോണ്‍ക്ലേവില്‍ വോട്ടവകാശമുള്ളത്. വത്തിക്കാനിലെ സിസ്‌റ്റൈന്‍ ചാപ്പലിലെ അടച്ചിട്ട മുറിയിലാണ് തിരഞ്ഞെടുപ്പ്.
പോപ്പ് ബനഡിക്ട് പതിനാറാമന്‍ അനാരോഗ്യം കാരണം ഫിബ്രവരി 28-ന് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നത്. 80 വയസ്സില്‍ താഴെയുള്ള കര്‍ദിനാള്‍മാര്‍ക്കാണ് വോട്ടവകാശം. രഹസ്യബാലറ്റ് ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ്. ഒരു കര്‍ദിനാളിന് മൂന്നില്‍ രണ്ട് പേരുടെ പിന്തുണ ലഭിക്കുന്നതുവരെ രഹസ്യ വോട്ടെടുപ്പ് തുടരും. മാര്‍പാപ്പയെ തിരഞ്ഞെടുത്താല്‍ സിസ്റ്റൈന്‍ ചാപ്പലിന്റെ ചിമ്മിനിയില്‍നിന്ന് വെളുത്ത പുക ഉയരും.