Skip to main content
Ad Image

കൊളംബോ: ശ്രീലങ്കയിലെ മുന്‍ സൈനിക മേധാവി ശരത് ഫൊണ്‍സേക പുതിയ രാഷ്ട്രീയ പാര്ര്ടി രൂപീകരിക്കാനുള്ള ശ്രമത്തില്‍. കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഫൊണ്‍സേക മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ മഹീന്ദ്ര ദേശപ്രിയയെ സന്ദര്‍ശിച്ച് രജിസ്ട്രേഷന് ആവശ്യമായ രേഖകള്‍ കൈമാറി. ഡെമോക്രാറ്റിക് പാര്‍ട്ടി എന്നാണ് പാര്‍ട്ടിയുടെ പേര്.

 

എല്‍.ടി.ടി.ഇ.യുമായുള്ള ശ്രീലങ്കന്‍ സൈന്യത്തിന്റെ മൂന്നു ദശാബ്ദം നീണ്ട പോരാട്ടത്തിന് അന്ത്യം കുറിച്ച 2009 ലെ യുദ്ധത്തിന് നേതൃത്വം നല്‍കിയത് ഫോണ്സേകയാണ്. പിന്നീട് പ്രസിഡന്റ് മഹിന്ദ രാജപക്സെയുമായി തെറ്റിയ ഫൊണ്‍സേക 2010ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് നാഷനല്‍ അലയന്‍സ് സ്ഥാനാര്‍ഥിയായി രാജപക്സെക്കെതിരെ മത്സരിച്ചു.

Ad Image