സോൾ
ഉത്തരകൊറിയയുടെ ഭരണാധികാരിയായി കിം ജോങ്ങ്-ഉൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കിം മാത്രമേ സ്ഥാനാർത്ഥിയായി ഉണ്ടായിരുന്നുള്ളു. എതിരാളികളായി ആരും ഉണ്ടായിരുന്നില്ല. കിമ്മിനെതിരെ മത്സരിച്ചാൽ തലകാണില്ലെന്നറിയാമായിരുന്നതിനാലാണ് ആരും മത്സരിക്കാനിറങ്ങാതിരുന്നത് എന്ന് ദക്ഷിണകൊറിയന്‍ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
2011 ഡിസംബറിലാണ് കിം അധികാരമേറ്റത്. പാർട്ടിയിലെ ഉന്നത നേതാവായ അമ്മാവൻ ജംഗ് സോങ്ങ്-തയേക്കിനെയും കുടുംബാംഗങ്ങളെയും 11 മുതിർന്ന നേതാക്കളെയും രാജ്യദ്രോഹികളെന്ന് കുറ്റം ചുമത്തി കിം വധശിക്ഷയ്ക്ക് വിധേയരാക്കിയിരുന്നു. ഉത്തരകൊറിയന്‍ പാര്‍ലമെന്റായ സുപ്രീം പീപ്പിള്‍സ് അസംബ്ലിയിലേക്ക് എല്ലാ മണ്ഡലത്തിലും നേരത്തേ നിശ്‌ചയിച്ച ഒരു സ്ഥാനാര്‍ത്ഥിയെ മാത്രം നിര്‍ത്തി കഴിഞ്ഞമാസം തെരഞ്ഞെടുപ്പ് നടത്തിയിരുന്നു.