മധ്യ ഇടതുകക്ഷി നേതാവായ മാറ്റിയോ റെന്‍സി ഇറ്റലിയുടെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. മുന്‍ പ്രധാനമന്ത്രി എന്റിക്കോ ലെറ്റ രാജിവെച്ച പശ്ചാത്തലത്തിലാണ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് മാറ്റിയോ റെന്‍സി പ്രധാനമന്ത്രി സ്ഥാനമേറ്റെടുത്തത്. പുതിയ മന്ത്രിസഭ തിങ്കളാഴ്ച പാര്‍ലമെന്‍റില്‍ വിശ്വാസവോട്ട് തേടും.
ഇതോടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന സ്ഥാനത്തിന് 39-കാരനായ മാറ്റിയോ റെന്‍സി അര്‍ഹനാകും. ഇറ്റലിയിലെ കൂട്ടുകക്ഷി സര്‍ക്കാരില്‍ വലിയ കക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പിന്തുണ നഷ്ടമായതോടെയാണ് പ്രധാനമന്ത്രി എന്റിക്കോ ലെറ്റയുടെ രാജിവച്ചത്.
പ്രശ്നപൂരിതമായ പത്ത് മാസത്തെ ഭരണത്തിന് ഒടുവിലാണ് മധ്യ വലതുപക്ഷ കൂട്ടുകക്ഷി ഭരണത്തിന് നേതൃത്വം നല്‍കിയ ലെറ്റ പടിയിറങ്ങിയത്. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ ഏറെയൊന്നും ചെയ്യാന്‍ ലെറ്റയ്ക്കായില്ല. സ്വന്തം പാര്‍ട്ടിയും എതിരായതോടെ രാജിവെക്കാന്‍ ലെറ്റ നിര്‍ബന്ധിതനാകുകയായിരുന്നു.
സാല്‍വിയോ ബര്‍ലുസ്‌കോണി 2011 നവംബറില്‍ രാജി വെച്ചതിനു ശേഷം മൂന്നാമത്തെ സര്‍ക്കാരാണ് റെന്‍സിയുടെ നേതൃത്വത്തില്‍ വരാന്‍ പോകുന്നത്. 2013-ലെ തെരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിലാണ് ഡെമോക്രാറ്റിക് പാര്‍ട്ടി അധികാരത്തിലെത്തിയത്